സഹോദരിയോട് അപമര്യാദയായി പെരുമാറിയ സ്ത്രീക്ക് 10,000 ദിർഹം പിഴ

അബുദാബി : സഹോദരിയോട് അപമര്യാദയായി പെരുമാറിയ സ്ത്രീക്ക് അൽ ഐൻ സിവിൽ, കൊമേഴ്സ്യൽ, അഡ്മിനിസ്ട്രേറ്റീവ് കോടതി 10,000 ദിർഹം പിഴ ചുമത്തി. തനിക്കുണ്ടായ അപമാനത്തിന് നഷ്ടപരിഹാരമായി 60,000 ദിർഹം ലഭിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇര കോടതിയെ സമീപിച്ചത്.

പ്രതിയുടെ ഭാഷയും പെരുമാറ്റവും ഇരയെ മാനസികമായി വേദനിപ്പിച്ചതായി കോടതി കണ്ടെത്തിയിരുന്നു. കുടുംബാംഗങ്ങൾക്കിടയിലാണ് വഴക്കുണ്ടായതെന്നും അത് പരിഗണിച്ചാണ് വിധി പുറപ്പെടുവിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. കോടതി ഫീസും നിയമപരമായ ചെലവുകൾക്കും പുറമേയാണ് നഷ്ടപരിഹാരമായി 10,000 ദിർഹം നൽകേണ്ടതെന്നും ഉത്തരവിലുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *