Your Image Description Your Image Description

തിരുവനന്തപുരം: സർക്കാരിന്റെ പദവികളിൽ ഇനി മുതൽ ‘ചെയര്‍മാന്‍’ പ്രയോഗം ഉണ്ടാകില്ല. പകരം ‘ചെയര്‍പേഴ്‌സണ്‍’ എന്നാകും ഉപയോഗിക്കുക. ചെയർമാൻ പ്രയോഗം നീക്കികൊണ്ട് ഭരണപരിഷ്‌കാര വകുപ്പ് പുതിയ ഉത്തരവിറക്കി. സർക്കാരിന്റെ എല്ലാ രേഖകളിലും പദവികളിലും ലിംഗനിക്ഷ്പക്ഷമായ വാക്കുകള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഉത്തരവ്. പല കമ്മീഷനുകളുടെയും അധ്യക്ഷ സ്ഥാനത്ത് ഇപ്പോഴും ചെയർമാൻ എന്ന് തന്നെയാണ് ഉപയോഗിക്കുന്നത്.

വനിതാ കമ്മിഷന്‍, യുവജന കമ്മിഷന്‍ മുതലായവയുടെ അധ്യക്ഷസ്ഥാനത്തെ മാത്രമാണ് നിലവില്‍ ചെയര്‍പേഴ്‌സണ്‍ എന്ന് അഭിസംബോധന ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് പ്രയോഗങ്ങളിൽ ഒരു ഏകീകരണം ഉറപ്പാക്കാൻ രേഖകളില്‍ നിന്നും പദവികളില്‍ നിന്നും ചെയര്‍മാന്‍ എന്ന പദം നീക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts