Your Image Description Your Image Description

ഗാസയിൽ വെടിനിർത്തൽ ധാരണകൾ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായെന്നാണ് വിവരം. ഇവരെ ‌ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് തീരുമാനം. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണയായതെന്ന് ബിബിസിയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. ഏറെ കാലത്തിന് ശേഷമാണ് ​ഗാസയിൽ താൽക്കാലികമായെങ്കിലും വെടിനിർത്തൽ വരുന്നത്.

കഴിഞ്ഞ ഒക്ടോബർ മുതലാണ് ​ഗാസയിൽ സംഘർഷത്തിന് തുടക്കമിട്ടത്. ഇതിന് താൽക്കാലിക പരിഹാരമായാണ് വെടിനിർത്തൽ വരുന്നത്. 60 ദിവസത്തെ വെടിനിർത്തലിനാണ് ധാരണ. ഇസ്രായേലിൽ നിന്നുള്ള ബന്ദികളെ മോചിപ്പിക്കുമെന്നാണ് വിവരം. ​ഗാസ മുഴുവനായും പിടിച്ചടക്കാനുള്ള ഇസ്രായേലിൻ്റെ നീക്കം ഒരു ഭാ​ഗത്ത് നടന്നുവരുന്നതിനിടെയാണ് മറ്റൊരു ഉപാധികൾക്കും നിൽക്കാതെയുള്ള ഹമാസിൻ്റെ ധാരണ. എന്നാൽ ഇസ്രായേൽ ഇതുവരേയും വിഷയത്തിൽ ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.

 

Related Posts