Your Image Description Your Image Description

മൂന്നാർ: അവധിക്കാലത്ത് മൂന്നാറിലേക്ക് ഒരു യാത്ര പോയാലോ? സഞ്ചാരികളെ കാത്ത് മൂന്നാറിൽ ഇനി ഒരുക്കുന്നത് പൂക്കാലമാണ്. ഡിടിപിസിയുടെ നേതൃത്വത്തിലുള്ള മൂന്നാർ ഫ്ളവർ ഷോയ്ക്ക് ഇന്ന് തുടക്കമാകുന്നത്. ദേവികുളം റോഡിലെ ഗവ.ബൊട്ടാണിക്കൽ ഗാർഡനിലാണിത്. വിദേശയിനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് പൂച്ചെടികൾ ഗാർഡനിലെത്തിച്ചു. നിലവിലുള്ള ചെടികൾക്ക് പുറമേയാണിത്. മൂവായിരത്തിലധികം ഇനങ്ങളിൽപ്പെട്ട ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികൾ ബൊട്ടാണിക്കൽ ഗാർഡനിലുണ്ട്.

കൂടാതെ, ഓർക്കിഡ് ഗാർഡനും കള്ളിമുൾച്ചെടികളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായി കളിസ്ഥലവും വാച്ച് ടവറും ഉണ്ട്. രാവിലെ ഒൻപതിന് എ. രാജ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രത്യേക ദീപാലങ്കാരം, ആംഫി തിയേറ്റർ, സെൽഫി പോയിന്റ്, മ്യൂസിക്കൽ ഫൗണ്ടൻ, റിവർ ബീച്ച് എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ദിവസവും വൈകീട്ട് ആറുമുതൽ സ്റ്റേജ് ഷോ ഉണ്ട്. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെയാണ് പ്രവേശനം. ഫ്ളവർഷോ 10ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *