Your Image Description Your Image Description

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ നേരിയ ​കുറവ്. ഗ്രാമിന് അഞ്ച് രൂപയുടെ കുറവ് മാത്രമാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 9230 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 40 രൂപ കുറഞ്ഞ് 73,840 രൂപയായി കുറഞ്ഞു.അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി. സ്​പോട്ട് ഗോൾഡിന്റെ വിലയിൽ 0.2 ശതമാനം ഇടിഞ്ഞ് 3,362.29 ഡോളറായാണ് ഇടിഞ്ഞത്. ഗോൾഡ് ഫ്യൂച്ചർ നിരക്കുകൾ 0.2 ശതമാനം ഇടിഞ്ഞ് 3,378 ഡോളറായി കുറഞ്ഞു.

ഇറാനിൽ യു.എസ് നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ ഓഹരി വിപണികൾ നഷ്ടത്തോടെ വ്യാപാരം തുടങ്ങി. ബോംബെ സൂചിക സെൻസെക്സ് 600 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരംനടത്തുന്നത്. നിഫ്റ്റി 180 പോയിന്റ് നഷ്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *