Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വർണവില ഉയർന്നു. 22 കാരറ്റ് (916) സ്വർണം ഗ്രാമിന് 80 രൂപ കൂടി 9370 രൂപയിലും പവന് 640 രൂപ വർധിച്ച് 74,960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വർണം 70 രൂപകൂടി 7690 രൂപ, 14 കാരറ്റ് -5990 രൂപ, ഒമ്പത് കാരറ്റ് -3860 രൂപ എന്നിങ്ങനെയാണ് ഗ്രാം വില. വെള്ളി ഗ്രാമിന് രണ്ട് രൂപ കൂടി 122 രൂപയിലും വ്യാപാരം നടക്കുന്നു. ഈ മാസത്തെ ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണത്തിന്‍റെ വിൽപ്പന നടക്കുന്നത്.

ജൂലൈ 23ന് സ്വർണവില പവന് മുക്കാൽ ലക്ഷം കടന്ന് 75,040 രൂപയിൽ എത്തിയിരുന്നു. സംസ്ഥാനത്തെ സർവകാല റെക്കോഡാണിത്. നിലവിലെ നിരക്കിന് ആനുപാതിക വളർച്ചയുണ്ടായാൽ വരുംദിവസങ്ങളിൽ റെക്കോഡ് മറികടന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. ലോക വിപണിയിൽ വലിയ മാറ്റമില്ലെങ്കിലും ഇന്ത്യയിൽ ഡിമാൻഡ് കൂടുന്നതാണ് സ്വർണവില ഉയരാൻ കാരണമാകുന്നത്. 74,360 രൂപയായിരുന്നു തിങ്കളാഴ്ച സംസ്ഥാനത്തെ സ്വർണവില.

Related Posts