Your Image Description Your Image Description

കൊച്ചി: സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 55 രൂപയുടെ കുറവാണുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 9050 രൂപയായി കുറഞ്ഞു. പവന്റെ വില 440 രൂപ കുറഞ്ഞു. 72,400 രൂപയാണ് ഇപ്പോൾ ഒരു പവൻ സ്വർണത്തിന്റെ വില. അതേസമയം, ലോക വിപണിയിൽ സ്വർണത്തിന്റെ വില ഉയർന്നിട്ടുണ്ട്.

സ്​പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.ഒൺസിന്റെ വില 3,329.67 ഡോളറായാണ് വില കൂടിയത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. 0.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 3,339.30 ഡോളറായാണ് വിലകുറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts