Your Image Description Your Image Description

സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ മേഖലയില്‍ കരുത്തുതെളിയിച്ച ചൈനീസ് കമ്പനിയായ ഷവോമിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ വൈ.യു.7 അവതരിപ്പിച്ചു. ആദ്യ ഇലക്ട്രിക് എസ്യുവി വിപണിയില്‍ അവതരിപ്പിച്ചു. ആദ്യ ഇലക്ട്രിക് കാറായ SU7 സെഡാന്‍ ഹിറ്റായതിന് പിന്നാലെയാണ് രണ്ടാമത്തെ ഇവി വിപണയില്‍ എത്തിച്ചിരിക്കുന്നത്. പ്രോ, സ്റ്റാന്‍ഡേര്‍ഡ്, മാക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വിപണിയില്‍ എത്തുന്നത്

സ്റ്റാന്‍ഡേര്‍ഡില്‍ 96.3 kWh ബാറ്ററിയും പിന്നില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറുമാണ് ഉള്ളത്. 835 കിലോമീറ്റര്‍ റേഞ്ചാണ് ഷവോമി വാഗ്ദാനം ചെയ്യുന്നത്. പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 5.9 സെക്കന്‍ഡ് മാത്രമാണ്. ഈ കാറിന്റെ പ്രോ വേരിയന്റില്‍ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. ഇതും സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന്റെ അതേ ബാറ്ററി പായ്ക്കോടെയാണ് വരുന്നത്. ഈ വേരിയന്റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനുള്ള സമയം 4.3 സെക്കന്‍ഡ് മാത്രം മതി. എന്നാല്‍ 770 കിലോമീറ്ററായി റേഞ്ച് കുറയുന്നു.

ഏറ്റവും ഉയര്‍ന്ന വേരിയന്റായ മാക്സിന് 101.7 kWh ബാറ്ററി പായ്ക്കില്‍ നിന്നാണ് പവര്‍ എടുക്കുക. 3.2 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കും. 253 ആണ് പരമാവധി വേഗത. 760 കിലോമീറ്ററാണ് റേഞ്ച്. ഷവോമി YU7 വെറും 12 മിനിറ്റില്‍ ബാറ്ററി 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജാകും. 15 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 620 കിലോമീറ്റര്‍ ഓടാനാകുമെന്നാണ് അവകാശപ്പെടുന്നത്. പനോരമിക് സണ്‍റൂഫ്, നാപ്പ ലെതര്‍ സീറ്റുകള്‍, കുഞ്ഞുങ്ങള്‍ക്ക് പോലും സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുത്തിയ 100 ശതമാനം സോഫ്റ്റ്-ടച്ച് സര്‍ഫേസുകള്‍ എന്നിവയാണ് YU7 എസ്യുവിയുടെ പ്രധാന ഇന്റീരിയര്‍ സവിശേഷതകള്‍. ഡ്യുവല്‍-ലെയര്‍ ഫിനിഷുള്ള എമറാള്‍ഡ് ഗ്രീന്‍, ടൈറ്റാനിയം സില്‍വര്‍, ലാവ ഓറഞ്ച് എന്നിങ്ങനെ മൂന്ന് നിറങ്ങളില്‍ വൈ.യു.7 ലഭ്യമാണ്. 2025 ജൂലായ് മുതല്‍ വാഹനം വിപണിയിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *