Your Image Description Your Image Description

കനത്ത മഴ കാരണം റൺവേ വ്യക്തമല്ലാത്തതിനാൽ വിമാനത്തിൻ്റെ ലാൻഡിങ് വൈകി. ഇത് യാത്രക്കാരെ ഒരു മണിക്കൂറോളം ആശങ്കയിലാക്കി. കുവൈത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 5.45-ന് എത്തേണ്ട കുവൈത്ത് എയർവേയ്‌സ് വിമാനമാണ് കാലാവസ്ഥാ വ്യതിയാനം മൂലം വൈകിയെത്തിയത്. രാവിലെ വിമാനത്താവളത്തിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും റൺവേ കാണാൻ കഴിയാത്തതിനാൽ എയർ ട്രാഫിക് കൺട്രോളിന്റെ നിർദേശപ്രകാരം വിമാനം ഒരു മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറക്കുകയായിരുന്നു.

വെള്ളിയാഴ്ച പുലർച്ചെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഈ അപ്രതീക്ഷിത മഴയാണ് വിമാനത്തിൻ്റെ ലാൻഡിങ് വൈകിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ആശങ്കകൾക്കൊടുവിൽ കാലാവസ്ഥ അനുകൂലമായതോടെ വിമാനം സുരക്ഷിതമായി നിലത്തിറങ്ങി. ഇതോടെ യാത്രക്കാർക്കും അവരുടെ ബന്ധുക്കൾക്കും ആശ്വാസമായി.

Related Posts