Your Image Description Your Image Description

ജ്യോതിഷപ്രകാരം വ്യാഴവും സൂര്യനും ഒന്നിച്ച് ചേരുമ്പോൾ വിവിധ രാശികൾക്ക് അനുകൂലമായ നിരവധി നേട്ടങ്ങൾ ലഭിക്കും. നിലവിൽ സൂര്യൻ മേടം രാശിയിലും വ്യാഴം ഇടവം രാശിയിലുമാണ് സഞ്ചരിക്കുന്നത്. ഏപ്രിൽ 25ന് ഈ രണ്ട് ​ഗ്രഹങ്ങളുടെയും ചലനത്തിൽ മാറ്റമുണ്ടാകും. ഇതോടെ അർദ്ധകേന്ദ്ര യോഗം രൂപപ്പെടും. മൂന്ന് രാശിക്കാർക്കാണ് അർദ്ധകേന്ദ്ര യോഗത്തിലൂടെ ജീവിതത്തിൽ നേട്ടങ്ങളുണ്ടാകുക. ആ രാശികൾ ഏതൊക്കെയെന്നും അവർക്ക് ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും നോക്കാം..

ഇടവം, മിഥുനം, വൃശ്ചികം രാശികളിൽ ജനിച്ചവർക്കാണ് അർദ്ധകേന്ദ്ര യോഗത്തിലൂടെ നേട്ടങ്ങളുണ്ടാകുന്നത്. ഈ മൂന്ന് രാശികൾക്കും ജീവിതത്തിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ ഒഴിയും. സാമ്പത്തിക പ്രശ്നങ്ങൾ അകലും. തൊഴിൽ രം​ഗത്ത് ഇവർക്ക് ശോഭിക്കാൻ സാധിക്കും.

ഇടവം രാശിക്കാർക്ക് അർദ്ധകേന്ദ്ര യോ​ഗത്തിലൂടെ അനവധി നേട്ടങ്ങൾ കൈവരും. ജീവിതത്തിലുണ്ടാകുന്ന തടസങ്ങൾ അകലും. കരിയറിൽ നിങ്ങൾ ആ​ഗ്രഹിച്ച നേട്ടങ്ങൾ സ്വന്തമാക്കാനാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. നിയമപരമായ കാര്യങ്ങളിൽ നിങ്ങൾക്ക് അനുകൂല വിധിയുണ്ടാകും. പുതിയ സ്ഥലമോ, വാഹനമോ മറ്റോ വാങ്ങാനുള്ള യോ​ഗമുണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ കൈവരിക്കാനാകും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ ഫലങ്ങളുണ്ടാകും. ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും.

മിഥുനം രാശിക്കാർ ഈ കാലയളവിൽ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ബിസിനസിൽ നേട്ടമുണ്ടാകും. വിദേശത്ത് ജോലി നോക്കുന്നവർക്ക് അതിനുള്ള അവസരമുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റവും ശമ്പള വർധനവുമുണ്ടാകും. കുടുംബത്തിൽ മം​ഗളകരമായ കാര്യങ്ങൾ സംഭവിക്കും. ജീവിതത്തിൽ സൗഭാ​ഗ്യങ്ങൾ വന്നുചേരും. മാനസിക വിഷമങ്ങൾ മാറി സന്തോഷമുണ്ടാകും.

വൃശ്ചികം രാശിക്കാർക്ക് അർദ്ധകേന്ദ്ര യോഗത്തിലൂടെ നിരവധി നേട്ടങ്ങൾ കൈവരും. വിദ്യാഭ്യാസ മേഖലയിൽ അനുകൂലമായ കാര്യങ്ങൾ സംഭവിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള പേരും പ്രശസ്തിയും വർധിക്കും. രാഷ്ട്രീയ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനുകൂലമായ കാലയളവാണിത്. കുടുംബ ജീവിതം സന്തോഷകരമാകും. സാമ്പത്തിക പ്രശ്നങ്ങൾ ഒഴിയുകയും നേട്ടമുണ്ടാകുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts