Your Image Description Your Image Description

പാലക്കാട്:  മണ്ണാർക്കാട് വീടിൻ്റെ ചുമരിടിഞ്ഞു വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. മണലടി ഉന്നതിയിലെ റാവുത്തർ വീട്ടിൽ പാത്തുമ്മബി (80) ആണ് മരണപ്പെട്ടത്.

തിങ്കൾ രാവിലെ 10.30 നാണ് അപകടം. പരിക്കേറ്റ പാത്തുമ്മബിയെ ഉടൻ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വീട് ഭാഗികമായി പൊളിച്ച് നവീകരണം നടത്തുന്നതിനിടെയാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *