വി​വാ​ഹ​ വാ​ർ​ഷി​ക ദിനത്തിൽ വത്തിക്കാനിലെത്തി ചാ​ൾ​സ് രാ​ജാ​വും ക​മീ​ല രാ​ജ്ഞി​യും

വ​ത്തി​ക്കാ​ൻ സി​റ്റി: വി​വാ​ഹ​ വാ​ർ​ഷി​ക ദിനത്തിൽ വത്തിക്കാനിലെത്തി ബ്രി​ട്ട​നി​ലെ ചാ​ൾ​സ് രാ​ജാ​വും ക​മീ​ല രാ​ജ്ഞി​യും. ഇരുവരും ഫ്രാ​ൻ​സി​സ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​മാ​യ ഏ​പ്രി​ൽ ഒ​ന്പ​തി​നാ​ണ് ഇ​രു​വ​രും പോപ്പിനെ കാണാൻ എത്തിയത്. രോഗബാധിതനായതിനെ തുടർന്ന് വിശ്രമത്തിലാണ് മാർപാപ്പ. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ മാ​ര്‍​പാ​പ്പ ഇ​രു​വ​ര്‍​ക്കും വി​വാ​ഹ​വാ​ര്‍​ഷി​ക ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

മാ​ര്‍​പാ​പ്പ വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്ന് രാ​ജ​ദ​മ്പ​തി​ക​ള്‍ ആ​ശം​സി​ച്ചെ​ന്ന് വ​ത്തി​ക്കാ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ അ​റി​യി​ച്ചു. നേ​ര​ത്തേ ചാ​ള്‍​സും കാ​മി​ല​യും മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് മാ​ര്‍​പാ​പ്പ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന​തി​നാ​ല്‍ കൂ​ടി​ക്കാ​ഴ്ച നീ​ട്ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു. ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യു​ള്ള ചാ​ള്‍​സി​ന്‍റെ മൂ​ന്നാ​മ​ത്തെ കൂ​ടി​ക്കാ​ഴ്ച​യാ​ണി​ത്. 2017ലും 2019-​ലും ചാ​ള്‍​സ് മാ​ര്‍​പാ​പ്പ​യെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *