Home » Blog » kerala Max » വിഴിഞ്ഞത്ത് ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവം; പ്രതിയായ ഭർത്താവ് റിമാൻഡിൽ
arrest

വിഴിഞ്ഞത്ത് ഭര്‍തൃഗൃഹത്തില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. നാഗർകോവിൽ സ്വദേശിനി വിഘ്‌നേശ്വരി(27)യെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് അഭിലാഷാണ് അറസ്റ്റിലായത്.ഇയാള്‍ മദ്യപിച്ചെത്തി തന്നെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാഗര്‍കോവില്‍ സ്വദേശിനിയായ വിഘ്നേശ്വരിയെ ഇന്നലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും കുട്ടികള്‍ ഇല്ലാത്തതിനാല്‍ ദുഃഖിതയായിരുന്നു യുവതിയെന്നായിരുന്നു വീട്ടുകാര്‍ പറഞ്ഞത്.