Your Image Description Your Image Description

ഡൽഹി: വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രിം കോടതി. സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയ ഷർമിഷ്ഠ പനോലി കേസിന്റെ തുടർച്ചയിലാണ് കോടതിയുടെ പരാമർശം.

ഷർമിഷ്ഠ പനോലിയെ അറസ്റ്റ് ചെയ്യുന്നതിൽ നിർണായക പങ്കുവഹിച്ച വജാഹത്ത് ഖാനെതിരെ ഹിന്ദുക്കൾക്കെതിരായ വിദ്വേഷം പ്രകടിപ്പിക്കുന്ന എക്‌സിലെ പോസ്റ്റുകൾക്ക് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഷർമിഷ്ഠക്കെതിരായ പരാതിക്ക് പ്രതികാരമായാണ് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തതെന്നും തന്റെ അഭിപ്രായങ്ങൾ ഡിലീറ്റ് ചെയ്തുവെന്ന ഖാന്റെ വാദത്തിൽ ‘ഇത് അത്ര ലളിതമല്ല. ഈ അഭിപ്രായങ്ങളെല്ലാം വിദ്വേഷം വളർത്തുന്നവയാണ്’ എന്ന് ബെഞ്ച് പറഞ്ഞു.  വിദ്വേഷ പ്രസംഗങ്ങൾ നമ്മെ എവിടേക്കും എത്തിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *