Your Image Description Your Image Description

ന്യൂഡല്‍ഹി: സംസ്ഥാനങ്ങൾക്ക് വിദേശസംഭാവനകൾ സ്വീകരിക്കാനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കേരളത്തോട് ഇരട്ടനീതി പുലര്‍ത്തിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. വിദേശഫണ്ട് സ്വീകരിക്കുന്നതിൽ കേന്ദ്രം നയം മാറ്റിയെന്നാണ് വിശദീകരണം.

വിദേശ സംഭാവന സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കുകയും 2018ല്‍ പ്രളയദുരിതാശ്വാസനിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നിഷേധിക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ഇത് വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ധനവകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലടക്കമുള്ളര്‍ രംഗത്തെത്തിയിരുന്നു.

രാജ്യത്തെ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് വിദേശ സഹായം സ്വീകരിക്കുന്നതിന് ആദ്യമായി അനുമതി ലഭിച്ചതും മഹാരാഷ്ട്രയ്ക്കായിരുന്നു

കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010-ലെ വിദേശസംഭാവന നിയന്ത്രണ നിയമം(എഫ്‌സിആര്‍എ) പ്രകാരം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് രജിസ്ട്രേഷന്‍ അനുവദിക്കുകയായിരുന്നു. നേരത്തെയുള്ള നയം മാറ്റിയതുകൊണ്ടാണ് ഇത്തരത്തില്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നടത്താന്‍ മഹാരാഷ്ട്രയ്ക്ക് സാധിച്ചത്. കേരളത്തിനടക്കം ഇപ്പോള്‍ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കും. കേരളം വിമര്‍ശനം ഉന്നയിക്കാതെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ ആവശ്യമുണ്ടെങ്കില്‍ അതിന് അപേക്ഷിക്കുകയാണ് വേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പ്രസ്താവനയില്‍ അറിയിച്ചു.

എന്നാല്‍ താന്‍ മഹാരാഷ്ട്രയ്ക്ക് സഹായം നല്‍കിയതിനെ താന്‍ എതിര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കിയ കെ.എന്‍.ബാലഗോപാല്‍ കേരളം ആവശ്യപ്പെട്ടപ്പോള്‍ നല്‍കാത്തതിനെ മാത്രമാണ് വിമര്‍ശിച്ചതെന്നും മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts