Your Image Description Your Image Description

വി​കൃ​തി​കാ​ണി​ച്ച​തി​ന് ശി​ക്ഷ​യാ​യി മ​ക​ന്റെ ശ​രീ​ര​ത്തി​ൽ ഇ​രു​മ്പു​ക​മ്പി ചൂ​ടാ​ക്കി​വെ​ച്ച് പൊ​ള്ള​ലേ​ൽ​പി​ച്ച യു​വ​തി അ​റ​സ്റ്റി​ൽ. ഓ​ൾ​ഡ് ഹു​ബ്ബ​ള്ളി ടൗ​ണി​ലെ ടി​പ്പു ന​ഗ​ർ സ്വ​ദേ​ശി അ​നു​ഷ ഹു​ളി​മ​ര​യെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്. കു​ട്ടി​യു​ടെ കൈ​യി​ലും കാ​ലി​ലും ക​ഴു​ത്തി​ലും പൊ​ള്ള​ലേ​ൽ​പി​ച്ചെ​ന്ന് ഓ​ൾ​ഡ് ഹു​ബ്ബ​ള്ളി പൊ​ലീ​സ് പ​റ​ഞ്ഞു.

മ​ക​ന്റെ പെ​രു​മാ​റ്റ​ത്തി​ൽ രോ​ഷം​പൂ​ണ്ട മാ​താ​വ് ക്രൂ​ര​മാ​യി ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ക​ര​ച്ചി​ൽ​കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ർ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് അ​വ​ർ പൊ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വ​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശി​ശു​ക്ഷേ​മ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യു​ടെ ചി​കി​ത്സ​ക്കു​വേ​ണ്ട ന​ട​പ​ടി​യെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *