Your Image Description Your Image Description

മലപ്പുറം: വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർഥിയെ ഒരു സംഘം വിദ്യാർഥികൾ ചേർന്ന് മർദിച്ചതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർഥിയായ റഷീദിനാണ് മർദനമേറ്റത്. കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. പത്തോളം വിദ്യാർഥികൾ ചേർന്ന് റഷീദിന്റെ വീട്ടിലെത്തുകയും വിദ്യാർഥിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദനത്തിന് ഇരയാകുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് റഷീദിനെ സംഘം മർദിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മർദനത്തിൽ റഷീദിൻ്റെ കണ്ണിനും മറ്റ് ശരീരഭാഗങ്ങൾക്കും സാരമായ പരുക്കേറ്റിട്ടുണ്ട്. വിദ്യാർഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ഇവിടെ ചികിത്സയിൽ തുടരുകയാണ്.

റഷീദിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് വളാഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മർദനത്തിന് പിന്നിൽ വ്യക്തിപരമായ തർക്കങ്ങളോ പ്രശ്നങ്ങളോ മറ്റോ ആണോ എന്നത് സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണ്. അക്രമി സംഘത്തിൽ ഉൾപ്പെട്ട വിദ്യാർഥികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്കിടയിൽ ഇത്തരം അക്രമസംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Related Posts