Your Image Description Your Image Description

മലപ്പുറം: വളാഞ്ചേരി പൈങ്കണ്ണൂരിൽ 21 -കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടയൂർ പൂക്കാട്ടിരി സ്വദേശി ശ്രീനിവാസിന്റെ മകൻ പ്രണവിനെയാണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. യുവാവിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. അതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിൻ്റെ അടുത്തുനിന്ന് കിലോമീറ്റർ അകലെ പ്രണവിന്റെ ബൈക്കും മൊബൈൽ ഫോണും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സമീപത്തെ പാടത്തും തോട്ടിലും പരിശോധന നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മാരാതെ പീടികകുളത്തിന് സമീപം ചെരുപ്പ് കണ്ട നാട്ടുകാർ കുളത്തിൽ പരിശോധന നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts