Your Image Description Your Image Description

കൽപ്പറ്റ : കാലവർഷം ശക്തി കുറഞ്ഞതോടെ വയനാട്ടിൽ അടച്ചിട്ട ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ ജില്ലാ കളക്ടർ അനുമതി നൽകി. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനും ക്വാറികൾ പ്രവർത്തിക്കുന്നതിനും അനുമതി നൽകി. കനത്ത മഴയെ തുടർന്നാണ് ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. മഴയുടെ അലർട്ടുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളടക്കം തുറക്കാൻ അനുമതി നൽകിയത്.

സംസ്ഥാനത്ത് മഴ ശമിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. മറ്റൊരു ജില്ലയിലും അലർട്ട് ഇല്ലെങ്കിലും സാധാരണ കാലവർഷ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ ജില്ലയിൽ പലയിടത്തും വെള്ളമിറങ്ങിയിട്ടില്ല. വെള്ളക്കെട്ട് മാറാത്തതിനാൽ ആലപ്പുഴയിൽ കുട്ടനാട് താലൂക്കിലെയും പുറക്കാട് പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി ആയിരിക്കും.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts