Your Image Description Your Image Description

സാമൂഹിക വനവത്കരണം, ജൈവ വൈവിധ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് നല്‍കുന്ന 2025-2026ലെ വനമിത്ര പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 25000 രൂപയും പ്രശംസ പത്രവും അടങ്ങിയതാണ് പുരസ്‌കാരം. പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം ഓഗസ്റ്റ് 10നകം www.forest.kerala.gov.in ല്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0474 2748976.

Related Posts