ലോകത്തിലെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങളിൽ ഒമാനും

ലോകത്തിലെ ഏറ്റവും ചൂടേറിയ 10 സ്ഥലങ്ങളിൽ ഒമാനും. ആഗോള കാലാവസ്ഥ നിരീക്ഷണ പ്ലാറ്റ്ഫോമായ എൽഡൊറാഡോ വെതറിന്റെ കണക്കുകൾ പ്രകാരം 46.3 ഡിഗ്രി സെൽഷ്യസുമായി ഒമാനിലെ ബിദിയ പട്ടികയിൽ ആറാമതാണ്. 45.9 ഡിഗ്രി സെൽഷ്യസുമായി ഒമാനിലെ തന്നെ മുദൈബി ഒമ്പതാം സ്ഥാനത്തുണ്ട്.

ഏറ്റവും ചൂടേറിയ പത്ത് സ്ഥലങ്ങളുടെ പട്ടികയിൽ 47.4 ഡിഗ്രി സെൽഷ്യസുമായി ഇറാനിലെ ബന്ദറെ ദയ്യാർ ആണ് ഒന്നാമത്. 47 ഡിഗ്രി സെൽഷ്യസുമായി പാകിസ്താൻ നഗരങ്ങളായ ജേക്കബാബാദ്, സിബി എന്നിവ തൊട്ടുപിന്നിലുണ്ട്. ലോകത്തിലെ ഏറ്റവും ചൂടേറിയ 15 സ്ഥലങ്ങളിൽ 11 എണ്ണവും മിഡിൽ ഈസ്റ്റും ദക്ഷിണേഷ്യയുമാണ്. അറേബ്യൻ ഉപദ്വീപിലും ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിലും നിലവിൽ നിലനിൽക്കുന്ന തീവ്രമായ ഉഷ്ണതരംഗത്തിന്റെ ഭാഗമായാണ് ഈ ഉയർന്ന താപനിലയെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *