Your Image Description Your Image Description

പുസ്തകം തിരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഉള്‍പ്പടെ ഏര്‍പ്പെടുത്തി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗീകാരവും നേടിയ ആദ്യ ഗ്രന്ഥശാല ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ആദ്യകാല സര്‍ക്കാര്‍ ഓഫീസുകളുടെ മാതൃകയില്‍ പണികഴിപ്പിച്ച് കേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ഇ.എം.എസ് ഉദ്ഘാടനം ചെയ്ത കെട്ടിടത്തിലാണ് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവകാലത്തിന്റെ അടയാളപ്പെടുത്തലുകളുമായി വായനശാലയുടെ തുടക്കം.

ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വായനാശീലം അനിവാര്യമാണ്. തലമുറകളെ പുസ്തകങ്ങളിലേക്ക് നയിക്കുന്ന വായനശാലകള്‍ നാടിന്റെ പുരോഗതി കൂടിയാണ് വെളിവാക്കുന്നത്-മന്ത്രി പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ അംഗീകാരം നേടുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം ഉറപ്പാക്കി. 15 അംഗ സമിതിക്കാണ് മേല്‍നോട്ടചുമതല. ഇംഗ്ലീഷ് ഉള്‍പ്പടെ ഇതരഭാഷാദിനപത്രങ്ങളും ആഴ്ചപ്പതിപ്പുകളും മാസികകളുമുള്ള ഗ്രന്ഥശാലയുടെ പ്രവര്‍ത്തനം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാണ് പ്രവര്‍ത്തനസമയം. 3000ത്തിലധികമാണ് പുസ്തകസമ്പത്ശേഖരം.  അഞ്ച് ലക്ഷം രൂപ ലൈബ്രറിയുടെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് ഇക്കൊല്ലം വകയിരുത്തിയിട്ടുണ്ട്.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ.ശ്രീകുമാര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രതിഭാ സംഗമത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളെ ആദരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിര്‍മല വര്‍ഗീസ്, പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണി അമ്മ, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാര്‍, ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. സജില, ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രേഖ ചന്ദ്രന്‍, കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ശാന്തിനി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ. ആശാദേവി, പ്രിജി ശശിധരന്‍, സ്ഥിരംസമിതി അധ്യക്ഷര്‍, സെക്രട്ടറി എന്‍ ഷിബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts