Your Image Description Your Image Description

ഇടുക്കി: ഉപ്പുതറ പഞ്ചായത്തിലെ ലൈഫ് മിഷൻ പദ്ധതിയിൽ കോടികളുടെ ക്രമക്കേട്. നൂറിലധികം പേർ അനധികൃതമായി വീട് തട്ടിയെടുത്തെന്ന് വിജിലൻസ് കണ്ടെത്തി. സിപിഎം അം​ഗമായ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോൺ​ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങി 27 പേരിൽ നിന്നായി 1.14 കോടി രൂപ റവന്യു റെക്കവറിയിലൂടെ തിരിച്ചു പിടിക്കാൻ നിർദ്ദേശമുണ്ടെങ്കിലും അതും നടപ്പായില്ല.

സ്വന്തമായി ഏക്കർ കണക്കിന് ഭൂമിയും വീടുമുള്ളവരടക്കം ലൈഫ് പദ്ധതി പ്രകാരം വീട് സ്വന്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച വീടുകൾ ഒരു വർഷം തികയും മുമ്പേ പലരും വിറ്റ് കാശാക്കി. 2015-16 കാലത്താണ് പ്രധാനമായും തട്ടിപ്പ് നടന്നത്. ഉദ്യോ​ഗസ്ഥരുടെയും വാർഡ് അം​ഗത്തിന്റെും അറിവോടെയാണ് ക്രമക്കേട് നടന്നത്.

പഴയ വീട് പെയിൻ്റടിച്ച് പണം തട്ടിയവരും വാടകക്ക് കൊടുത്തവരും ഇക്കൂട്ടത്തിലുണ്ട്. ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പറുടെയും അറിവോടെയാണിതെല്ലാം നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. 2022 ലെ പ്രാഥമിക അന്വേഷണത്തിൽ 27 പേരെ കണ്ടെത്തിയിരുന്നു. സർക്കാരിന് നഷ്ടമായ ഒരു കോടി പതിനാല് ലക്ഷം രൂപ പലിശ സഹിതം തിരിച്ചടപ്പിക്കണമെന്ന് വിജിലൻസ് അന്ന് നിർദ്ദേശം നൽകിയെങ്കിലും രാഷ്ട്രീയ സമ്മർദ്ദം മൂലം നോട്ടീസയക്കുക മാത്രമാണ് ചെയ്തതത്.

Leave a Reply

Your email address will not be published. Required fields are marked *