Your Image Description Your Image Description

വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍, ലിജോമോള്‍, പ്രിയംവദ കൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജേഷ് രവി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സംശയം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മെയ് 16 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. ഒന്നര മാസത്തിന് ഇപ്പുറമാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മനോരമ മാക്‌സിലൂടെയാണ് ചിത്രം എത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

895 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ് പി എസ്, ഡിക്‌സണ്‍ പൊടുത്താസ്, ലിനോ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം മനീഷ് മാധവന്‍, സംഗീതം ഹിഷാം അബ്ദുല്‍ വഹാബ്, എഡിറ്റര്‍ ലിജോ പോള്‍, ആര്‍ട്ട് ഡയറക്ടര്‍ ദിലീപ്നാഥ്, കോ റൈറ്റര്‍ സനു മജീദ്, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്, സൗണ്ട് മിക്‌സ് ജിതിന്‍ ജോസഫ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഷബീര്‍ പി എം, പ്രോമോ സോംഗ് അനില്‍ ജോണ്‍സണ്‍, ഗാനരചന വിനായക് ശശികുമാര്‍, അന്‍വര്‍ അലി, വേണുഗോപാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് മേനോന്‍, മേക്കപ്പ് ഹസന്‍ വണ്ടൂര്‍, വസ്ത്രലങ്കാരം സുജിത് മട്ടന്നൂര്‍, സ്‌റ്റൈലിസ്റ്റ് വീണ സുരേന്ദ്രന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ അബു വളയംകുളം, ചീഫ് അസോസിയേറ്റ് കിരണ്‍ റാഫേല്‍, വിഎഫ്എക്‌സ് പിക്ടോറിയല്‍, പി ആര്‍ പപ്പെറ്റ് മീഡിയ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഹൈറ്റ്‌സ്, ടൈറ്റില്‍ ഡിസൈന്‍ അഭിലാഷ് കെ ചാക്കോ, സ്റ്റില്‍സ് അജി മസ്‌കറ്റ്, പബ്ലിസിറ്റി ഡിസൈന്‍ ആന്റണി സ്റ്റീഫന്‍.

Leave a Reply

Your email address will not be published. Required fields are marked *

Related Posts