റിയൽമി സി 75 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു

റിയൽമി സി 75 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തു.ബജറ്റ് വിലയിൽ എത്തുന്ന ഈ റിയൽമി ഫോൺ മികച്ച ഫീച്ചറുകളോടൊപ്പം ഈടുള്ള ഒരു സ്മാർട്ട്ഫോണാണ് വാഗ്ദാനം ചെയ്യുന്നത്. അ‌തായത് ആർമർഷെൽ പ്രൊട്ടക്ഷൻ ഈ ഫോണിന് ഉണ്ട്. കൂടാതെ MIL-STD 810H മിലിട്ടറി-ഗ്രേഡ് ഷോക്ക് റെസിസ്റ്റൻസ് സർട്ടിഫിക്കേഷനും ഈ മോഡലിന് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് റിയൽമി സി75 5ജിയിൽ നൽകിയിരിക്കുന്നത്. അ‌തിൽ GALAXYCORE GC32E2 സെൻസറുള്ള 32MP മെയിൻ ക്യാമറ (f/1.8 അപ്പർച്ചർ), സെക്കൻഡറി ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.0 അപ്പർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയും ഉണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ് സി ഓഡിയോ, അൾട്രാ ലീനിയർ ബോട്ടം പോർട്ടഡ് സ്പീക്കർ, പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി IP64 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി ( MIL- STD 810H സർട്ടിഫിക്കേഷൻ ) എന്നിവയും റിയൽമി സി75 5ജിയിൽ ഉണ്ട്.റിയൽമി C75 5Gയുടെ 4GB + 128GB അ‌ടിസ്ഥാന മോഡലിന് 12,999 രൂപയും 6GB + 128GB മോഡലിന് 13,999 രൂപയുമാണ് വില. റിയൽമിയുടെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ സ്മാർട്ട്ഫോൺ ഇപ്പോൾ വാങ്ങാൻ ലഭ്യമാണ്

More From Author

Leave a Reply

Your email address will not be published. Required fields are marked *