Your Image Description Your Image Description

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വാണിജ്യ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. നായകനായ അല്ലു അര്‍ജുന് പാന്‍ ഇന്ത്യന്‍ പദവി നല്‍കിയ ചിത്രമാണിത്. ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അല്ലു അർജുന്‍റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ ചിത്രത്തിന്‍റെ റിലീസുമായി തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ചത് വലിയ വിവാദം ആയിരുന്നു. അതിന് ശേഷം അല്ലു അർജുൻ അറസ്റ്റിലാകുകയും വലിയ വിവാദങ്ങൾക്ക് വഴിതെളിയിക്കുകയും ചെയ്തു. അതിനാല്‍ പുഷ്പ 2വിന്‍റെ വിജയം നടനെ ആഹ്ലാദിപ്പിച്ചില്ലെന്ന തരത്തിലും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ ന്യൂമറോളജി പ്രകാരം പേര് മാറ്റാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *