Your Image Description Your Image Description

ഡൽഹി: രണ്ട് പുതിയ അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി സേനയുടെ ഭാഗമാക്കി നാവികസേന. റഷ്യയിൽ നിർമ്മിച്ച INS തമലും INS ഉദയഗിരിയുമാണ് കഴിഞ്ഞ ദിവസം നാവിക സേനയിലേക്ക് കമ്മീഷൻ ചെയ്തത്.

റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ വച്ചാണ് ഐഎൻഎസ് തമൽ കമ്മീഷൻ ചെയ്തത്. വെസ്റ്റേൺ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ സഞ്ജയ് ജെ സിംഗിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. ഇന്ത്യയുടെ സമുദ്ര പ്രതിരോധ ശേഷിയിലും ഇന്തോ-റഷ്യൻ സഹകരണത്തിലും ഒരു സുപ്രധാന നാഴികക്കല്ലായി ഇതിനെ കണക്കാക്കുന്നു. ആത്മനിർഭർ ഭാരത്, മെയ്‌ക്ക്-ഇൻ-ഇന്ത്യ സംരംഭങ്ങൾക്ക് കീഴിൽ നിർമ്മിച്ച് ഇറക്കുമതി ചെയ്യുന്ന അവസാനത്തെ യുദ്ധക്കപ്പലാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts