Your Image Description Your Image Description

ബലാത്സം​ഗക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിക്ക് പരാതിക്കാരിയെ വിവാഹം കഴിക്കാൻ അനുമതി. ഇതിനായി പ്രതിക്ക് ഒരു മാസത്തെ ജാമ്യം അനുവദിച്ചു. ഒഡിഷ ഹൈക്കോടതിയാണ് ഇരുപത്തിരണ്ടുകാരിയായ അതിജീവിതയെ വിവാഹം കഴിക്കാനായി ഇരുപത്താറുകാരനായ പ്രതിക്ക് ജാമ്യം അനുവദിച്ചത്.

ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുളളതും ആത്മാർത്ഥവുമാണെന്ന് ബോധ്യമായതുകൊണ്ടാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളാണെങ്കിലും ഇരുവരും ഒരു സമയത്ത് വ്യക്തിപരമായ ബന്ധം പങ്കിട്ടവരാണെന്ന കാര്യവും കൂടി പരി​ഗണിച്ചതായി ജസ്റ്റിസ് പാണി​ഗ്രാഹി ഉത്തരവിൽ വ്യക്തമാക്കി.

2023-ലാണ് യുവാവിനെ പോക്സോ കേസിൽ ശിക്ഷിച്ചത്. 2019 മുതൽ പ്രതി വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗികമായി ഉപയോ​ഗിച്ചിരുന്നതായും 2020 ലും 22 ലും ​ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ​ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി. ഇതിനു പിന്നാലെയാണ് യുവാവിനെ കോടതി ശിക്ഷിച്ചത്. എന്നാൽ, പിന്നീട് യുവാവും യുവതിയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇതോടെയാണ് ഇടക്കാല ജാമ്യത്തിനായി യുവാവ് കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ കുടുംബത്തിന്റെ സമ്മതത്തോടെ അതിജീവിതയെ വിവാഹം ചെയ്യാനായിരുന്നു ജാമ്യം തേടിയത്. വിവാഹത്തിന് സമ്മതമാണെന്നും ജാമ്യം ലഭിച്ചാലെ അതിന് സാധിക്കുള്ളുവെന്നും പ്രതിയുടെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts