Your Image Description Your Image Description

കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് ജില്ലാ യുവജന കേന്ദ്രം ആലപ്പുഴ ടി ഡി എച്ച്എസ്എസ്സിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചാരണം എച്ച് സലാം എംഎൽഎ ഉദ്ഘാടനം ചെയ്തു.

ലഹരി വ്യക്തിയെയും കുടുംബത്തെയും മാത്രമല്ല സമൂഹത്തെ തന്നെയാണ് ഇല്ലാതാക്കുന്നതെന്ന് എംഎൽഎ പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി യുവാക്കൾ ലഹരിക്ക് അടിമകളായി ജീവിതം നഷ്ടപ്പെടുത്തി. ലഹരിക്ക് അടിമപ്പെടാതെ കഠിനാധ്വാനം ചെയ്‌താൽ വിദ്യാർഥികൾക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യുവജനക്ഷേമ ബോർഡ് അംഗം എസ് ദീപു അധ്യക്ഷനായി. ആലപ്പുഴ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ എം സി ബിനു ലഹരിവിരുദ്ധ സെമിനാർ നയിച്ചു. ടി ഡി എച്ച്എസ്എസ് പ്രിൻസിപ്പൽ കെ എൻ പത്മം, യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ ജയിംസ് ശാമുവൽ, പിടിഎ പ്രസിഡന്റ്‌ അജീഷ്, നഗരസഭ യൂത്ത് കോഓർഡിനേറ്റർ ജാക്ക്സൺ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *