Your Image Description Your Image Description

സംഭാല്‍: യുപിയിൽ വിവാഹസംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് രണ്ടുപേര്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലെ ജെവനായി ഗ്രാമത്തില്‍ വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. വിവാഹവേദിയിലേക്ക് പുറപ്പെട്ട കാറില്‍ പത്തുപേരാണ് ഉണ്ടായിരുന്നത്.

അതേസമയം അമിത വേഗത്തിലായിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഒരു കോളേജിന്റെ ചുറ്റുമതിലില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് അഡീഷണല്‍ എസ്.പി. അനുകൃതി ശര്‍മ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts