Your Image Description Your Image Description

നിലമ്പൂരിൽ യുഡിഎഫ് മിന്നും വിജയം നേടുമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലമ്പൂരിൽ യുഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ്. നിലമ്പൂരിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആരു വന്നാലും രാഷ്ട്രീയ പോരാട്ടമായാണ് കാണുന്നത്. യു.ഡി.എഫ് ഒറ്റകെട്ടായി പ്രവർത്തിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആര്യാടൻ ഷൗക്കത്ത് സ്വീകാര്യതയുള്ള സ്ഥാനാർത്ഥിയാണ്. ഉപതെരഞ്ഞെടുപ്പുകളെല്ലാം യു.ഡി.എഫിന് അനുകൂലം. നിലമ്പൂരിലും അത് ആവർത്തിക്കുമെന്ന് അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് കൂടിയാലോചനയ്ക്ക് ശേഷാമണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‌ പിവി അൻവർ വിഷയം അവസാനിച്ചെന്ന് അദേഹം വ്യക്തമാക്കി. യു.ഡി.എഫ് പ്രവേശനം അൻവർ ആഗ്രഹിച്ചത്. അത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് പ്രതിപക്ഷ നേതാവിനെ ചുമതലപ്പെടുത്തി. അൻവറിനെ ചേർന്ന് നിർത്തണമെന്ന് യു.ഡി.എഫിലെ എല്ലാ നേതാക്കൾക്കും ആഗ്രഹമുണ്ടായിരുന്നു. താനും കുഞ്ഞാലിക്കുട്ടിയും പല തവണ അൻവറുമായി സംസാരിച്ചു. യുഡിഎഫ് നിലപാട് പലതവണ അൻവറിനെ അറിയിച്ചതാണ്. എന്നാൽ അൻവറിൻ്റെ ഭാഗത്ത് നിന്നു അനുകൂല സമീപനമുണ്ടായില്ല. പി.വി. അൻവർ പിണറായി സർക്കാരിനെതിരെ പറഞ്ഞത് യു.ഡി.എഫ് ഉന്നയിച്ച കാര്യങ്ങളായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് അൻവറിനെ ചേർത്ത് നിർത്താനായിരുന്നു തീരുമാനിച്ചിരുന്നതെന്ന് രമേശ് ചെന്നിത്തല വിശദമാക്കി.

അൻവറിനെ കൂടെ നിർത്തി മുന്നോട്ട് പോകണമെന്നാണ് കരുതിയത്. ചർച്ചകൾകൊണ്ട് അർത്ഥമില്ലെന്ന് മനസ്സിലായി. യുഡിഎഫിനെ പിന്തുണയ്ക്കാൻ തയ്യാറായില്ല. ചർച്ചയിൽ ആര്യാടൻ ഷൗക്കത്തിനെ പിന്തുണയ്ക്കാൻ ഒരു ഘട്ടത്തിലും അൻവർ തയ്യാറായില്ല. അതുകൊണ്ടാണ് ചർച്ച ഇല്ലെന്ന് തീരുമാനിച്ചത്. അൻവറുമായി ഒരു ചർച്ചയും വേണ്ടെന്ന് യു.ഡി.എഫ് ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നുവെന്ന് അദേഹം പറഞ്ഞു. അൻവർ തന്നെയാണ് യുഡിഎഫ് ലേക്കുള്ള വഴി അടച്ചതെന്ന് അദേഹം കൂട്ടിച്ചേർത്തു. അൻവറിനെ കുറച്ചു കാണുന്നില്ല. പക്ഷേ നിലമ്പൂരിലേത് രാഷ്ട്രീയമാണ്. അൻവറിന്റെ സ്ഥാനാർഥിത്വം യുഡിഎഫിനെ ബാധിക്കേണ്ട സാഹചര്യം നിലമ്പൂരിൽ ഇല്ല.

കേരളത്തിൽ ഭരണമാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ട്. പിണറായി സർക്കാരിനെതിരെയുള്ള വിധിയെഴുത്തായിരിക്കും നിലമ്പൂർ ഉപതെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അൻവർ – രാഹുൽ കൂടികാഴ്ചയെക്കുറിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഒരു കുട്ടിയല്ലേ, അതിനെ അങ്ങനെ കണ്ടാൽ മതിയെന്ന് രാഹുൽ തന്നെ പറഞ്ഞല്ലോ എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു.

സ്ഥാനാർഥി ദാരിദ്ര്യമുള്ള പാർട്ടിയാണ് സിപിഎം എന്നു കരുതുന്നില്ല. സമൂഹ മാധ്യമങ്ങളിലെ ട്രോളുകൾ കാര്യമാക്കണ്ട. കുട്ടികൾ അല്ലേ. ഭരണത്തിൻ്റെ വിലയിരുത്തലാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് ധൈര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts