യുഎഇയിൽ മൂന്നാം ദിവസവും കനത്ത മഴ ;പലയിടങ്ങളിലും യെല്ലോ, ഓറ‍ഞ്ച് അലർട്ടുകൾ

യുഎഇയിൽ ഈദ് അൽ അദ്ഹ ആഘോഷത്തിന്റെ മൂന്നാം ദിവസവും കനത്ത മഴ. അവധി ദിവസങ്ങളിൽ പ്രവാസികളുടെയും പൗരന്മാരുടെയും സന്തോഷം ഇരട്ടിയാക്കിക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചു. ഫുജൈറയിലെ വാദി അൽ സിദ്ർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥ കേന്ദ്രം റിപ്പോർട്ട് ചെയ്തു. റാസൽഖൈമയിലെ മസാഫി, ഷാർജയിലെ ഖോർഫക്കാൻ, വാദി ഷീസ് എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്. ഇവിടങ്ങളിൽ യെല്ലോ, ഓറ‍ഞ്ച് അലർട്ടുകൾ പുറപ്പെടുവിച്ചിരിക്കുകയാണ്.

More From Author

Leave a Reply

Your email address will not be published. Required fields are marked *