Your Image Description Your Image Description

ലഖ്‌നൗ: യു.പിയിൽ ഇടിമിന്നലേറ്റ് മരിച്ചത് 25 പേർ.രണ്ടുദിവസങ്ങളിലായി 14 ജില്ലകളിൽ ഉണ്ടായ ഇടിമിന്നലാണ് അപകടം ഉണ്ടായത്.

ദുരിതാശ്വാസ കമ്മീഷണറുടെ റിപ്പോര്‍ട്ട് പ്രകാരം പ്രയാഗ് രാജ് ജില്ലയില്‍ അഞ്ചും ജോന്‍പുറില്‍ നാല്, ലളിത്പുര്‍, ഗോരഖ്പുര്‍, ബറേലി, ബിജ്‌നോര്‍, എന്നീ ജില്ലകളില്‍ രണ്ട് വീതവും ലഖ്‌നൗ, കാന്‍പുര്‍ ദെഹത്, ഖുഷിനഗര്‍, ഷാജഹാന്‍പുര്‍, ഹര്‍ദോയ്, സംഭല്‍, ഝാന്‍സി, ജലൗന്‍ എന്നീ ജില്ലകളില്‍ ഒരു മരണം വീതവുമാണ് ഉണ്ടായത്. മരിച്ച 25 പേരില്‍ ആറുപേര്‍ കുട്ടികളാണ്.

പ്രായാഗ് രാജിലെ രണ്ട് ഗ്രാമങ്ങളിലും ഗോരഖ്പുര്‍,ബസ്തി, ജോന്‍പുര്‍ എന്നീ ജില്ലകളിലും മാത്രം 17 പേര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ ദമ്പതിമാരും അവരുടെ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *