Your Image Description Your Image Description

ഡല്‍ഹി: ഇന്ത്യക്കെതിരെ 25 ശതമാനം തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ പ്രഖ്യാപനത്തിന് പിറകെ യു.എസില്‍നിന്ന് എഫ്-35 യുദ്ധവിമാനം വാങ്ങാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശന വേളയിലാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ത്യക്ക് അത്യാധുനിക യുദ്ധവിമാനമായ എഫ്-35 നല്‍കാന്‍ സന്നദ്ധമാണെന്ന് അറിയിച്ചത്.

പ്രതിരോധ മേഖലയില്‍ സ്വാശ്രയത്വം ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് വിശദീകരണം. യു.എസുമായി പുതിയ ആയുധ ഇടപാടുകൾക്കില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. എഫ്-35 വിമാനം താൽകാലം വേണ്ടെന്ന നിലപാട് യു.എസിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍പെടുത്തി ആയുധങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉയര്‍ന്ന വിലകൊടുത്ത് ആയുധം വാങ്ങി ദീര്‍ഘകാലം മറ്റ് രാജ്യങ്ങളെ ആശ്രയിച്ച് തുടരാനാകില്ലെന്നാണ കേന്ദ്ര സമീപനം.

Related Posts