Your Image Description Your Image Description

മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാക്കൾ അറസ്റ്റിൽ. അരീക്കോട് പത്തനാപുരം ചുള്ളിക്കൽ മുഹമ്മദ് നിഹാദ്, അരീക്കോട്, വെറ്റിലപ്പാറ ഓരുചോലക്കൽ മുഹമ്മദ് ഷാമിൽ എന്നിരാണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൊണ്ടോട്ടിയിൽ മുസ്‌ലിയാരങ്ങാടി, കിഴിശ്ശേരി എന്നിവടങ്ങളിൽ നിന്നുമാണ് ഇവർ ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ചത്. തുടർന്ന് ഉടമകൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

മുസ്‌ലിയാരങ്ങാടിയിൽ നിർത്തിയിട്ട സ്‌പ്ലെൻഡർ ബൈക്കും, ആലിൻചുവട് ഭാഗത്ത് നിർത്തിയിട്ട ഫാഷൻ പ്ലസ് ബൈക്കുമാണ് ഇരുവരും ഓരേ ദിവസം മോഷ്ടിച്ചത്. ഇരുവരും മറ്റ് മോഷണ കേസുകളിൽ പ്രതികളാണ്. പരാതി ലഭിച്ചതിനെ തുടർന്ന് കൊണ്ടോട്ടി പൊലീസ് പ്രദേശത്തെ സി.സി.ടി.വി ക്യാമറകളും മറ്റും പരിശോധിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്നാണ് ഇരുവരേയും മോഷ്ടിച്ച ബൈക്കിൽ സഞ്ചരിക്കവെ പൊലീസ് പിടികൂടിയത്. ബൈക്ക് വിൽക്കാനുള്ള പദ്ധതികൾ പ്രതികൾ ആലോച്ചിരുന്നെന്ന് പൊലിസ് പറഞ്ഞു.

Related Posts