Your Image Description Your Image Description

മലപ്പുറം : പാക് പൗരന്മാർ തിരികെ മടങ്ങുന്ന വിഷയത്തിൽ പ്രതികരിച്ച് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഈ വിഷയത്തിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ രാജ്യത്ത് ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം….

ഇതിനോടകം നിരവധിപേർ പാകിസ്താനിലേക്ക് മടങ്ങി. വിസയുമായി ബന്ധപ്പെട്ട നൂലാമാലകൾ പലരുടെയും കാര്യത്തിൽ തുടരുന്നുണ്ട്. അക്കാര്യം വിശദമായി പരിശോധിക്കണം. കൊയിലാണ്ടിയിലെ ഹംസയുടെ കാര്യം തനിക്ക് അറിയില്ല.

അതേസമയം, കേരളത്തിൽ 104 പാകിസ്താൻ പൗരന്മാർ താമസിക്കുന്നുണ്ടെന്നാണ് കണക്കുകള്‍, ഇതിൽ 45 പേർക്ക് ദീർഘകാല വിസയുണ്ട്.താത്‌ക്കാലിക വിസയില്‍ കേരളത്തില്‍ കഴിഞ്ഞവര്‍ ഇതിനകം തിരിച്ചുപോയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *