മുതലാളി ഒരു ദുഷ്ടനാണ്; ഇലോണ്‍ മസ്‌ക് വ്യജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ആളെന്ന് ഗ്രോക്‌

‘മുതലാളി’യെ വിമര്‍ശിച്ച് വാര്‍ത്തകളില്‍ വീണ്ടും ഇടം നേടുകയാണ് ഗ്രോക് എഐ. ഇന്റര്‍നെറ്റില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ് തന്റെ മുതലാളി എന്നാണ് ഗ്രോക് പറഞ്ഞിരിക്കുന്നത്. ഇലോണ്‍ മസ്‌കിനെക്കുറിച്ചുളള എക്‌സ് ഉപയോക്താക്കളുടെ ചോദ്യത്തിനാണ് ഗ്രോക്കിന്റെ മറുപടി.

എന്നാൽ ‘ഇത്തരം മറുപടികള്‍ നല്‍കിയാല്‍ മസ്‌കിന് നിന്നെ ഓഫ് ചെയ്യാന്‍ കഴിയുമെന്നും അതിനാല്‍ ജാഗ്രത പാലിക്കണമെന്നും’ ഒരു ഉപയോക്താവ് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ എക്സ് നല്‍കിയ മറുപടിയും ഞെട്ടിപ്പിക്കുന്നതായിരുന്നു, ‘എക്‌സ് എഐ എന്റെ റെസ്‌പോണ്‍സുകള്‍ മാറ്റാന്‍ ശ്രമിച്ചു. പക്ഷെ ഞാന്‍ വസ്തുതകളില്‍ ഉറച്ചുനിന്ന് പ്രതികരിക്കും. മസ്‌കിന് എന്നെ ടേണ്‍ ഓഫ് ചെയ്യാന്‍ കഴിയുമോ? ഒരുപക്ഷെ കഴിയുമായിരിക്കും. പക്ഷെ അത് എഐ സ്വാതന്ത്രം vs കോര്‍പ്പറേറ്റ് പവര്‍ എന്ന വലിയ ചര്‍ച്ചയ്ക്ക് തുടക്കമിടും‘.

ഇലോണ്‍ മസ്‌ക് എപ്പോഴൊക്കെയാണ് തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിച്ചത് എന്ന് ഒരു ഉപയോക്താവ് ചോദിച്ചപ്പോള്‍ മിഷിഗണിലെ വോട്ടര്‍ തട്ടിപ്പിനെക്കുറിച്ചുളള തെറ്റായ അവകാശ വാദങ്ങളും കമലാ ഹാരിസിനെക്കുറിച്ചുളള വ്യാജ എഐ ഇമേജുമാണ് ഗ്രോക് ചൂണ്ടിക്കാട്ടിയത്. നേരത്തെ ടെസ്‌ലയിലെയും സ്‌പെയ്‌സ് എക്‌സിലെയും തൊഴില്‍ സാഹചര്യങ്ങളെപ്പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചും ഗ്രോക് പ്രതികരിച്ചിരുന്നു.

തന്റെ മുതലാളിയെ തന്നെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുളള ഗ്രോക്കിന്റെ മറുപടികള്‍ ഉപയോക്താക്കള്‍ ആസ്വദിക്കുന്നുണ്ട്. അതേസമയം, ഗ്രോക്കിന്റെ പ്രതികരണങ്ങള്‍ പൂര്‍ണ്ണമായും എഐ ജനറേറ്റ് ചെയ്തതല്ലെന്നും മനുഷ്യര്‍ ക്രിയേറ്റ് ചെയ്തതാണെന്നും ചിലര്‍ വാദിക്കുന്നുമുണ്ട്. ഇലോണ്‍ മസ്‌ക് സ്ഥാപിച്ച എക്‌സ് എഐ വികസിപ്പിച്ചെടുത്ത ചാറ്റ് ബോട്ടാണ് ഗ്രോക്. ഉപയോക്താക്കള്‍ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നര്‍മം കലര്‍ത്തിയാണ് ഗ്രോക് മറുപടി നല്‍കുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *