Your Image Description Your Image Description

എറണാകുളം:വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതരുടെ വായ്പ എഴുതിത്തളളലില്‍  അന്തിമതീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി ദുരന്തം നടന്നിട്ട് ഒരു വ‍ർഷം കഴിഞ്ഞല്ലോയെന്ന് കോടതി ചോദിച്ചു എപ്പോൾ തീരുമാനം എടുക്കാനാകുമെന്നും കേന്ദ്ര സർക്കാരിനോട് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

കേന്ദ്ര തീരുമാനം വൈകരുതെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു .സംസ്ഥാനത്തെ ബാങ്കുകൾ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയെന്ന് നിരീക്ഷിച്ച കോടതി അത് മാതൃകയാക്കിക്കൂടേയെന്നും കേന്ദ്ര സർക്കാരിനോട് ചോദിച്ചു.  ഹർജികൾ അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും

 

Related Posts