Your Image Description Your Image Description

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി.കുട്ടി ആവർത്തിച്ചപ്പോൾ വായ പൊത്തിപ്പിടിച്ച് കുളത്തിലേക്ക് പിടിച്ചു തള്ളി. കറിയിലേക്ക് കയറി വരാൻ കുട്ടി ശ്രമിച്ചപ്പോൾ വീണ്ടും തള്ളിയിട്ടു. മൂന്നാം തവണ കുളത്തിന്റെ ആഴത്തിലേക്ക് പിടിച്ചു തള്ളി.

ഇന്നലെ വൈകിട്ട് കുട്ടിയെ കാണാനില്ലെന്ന വിവരം പടർന്നതിന് പിന്നാലെ നാട്ടുകാർ തെരച്ചിൽ ആരംഭിച്ചു. സംശയം തോന്നിക്കാത്ത വണ്ണം തിരച്ചിൽ സംഘത്തോടൊപ്പം പ്രതിയും കൂടി. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം ബോധ്യമായതോടെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിൽ കുളത്തിൽ കുട്ടി വീഴുന്നത് കണ്ട് എന്ന് മൊഴി നൽകി. തുടർ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Leave a Reply

Your email address will not be published. Required fields are marked *