Your Image Description Your Image Description

കോട്ടയം : ശക്തമായ മഴയേത്തുടർന്ന് കോട്ടയം ജില്ലയിൽ എട്ടിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 38 പുരുഷന്മാരും 31 സ്ത്രീകളും ഏഴു കുട്ടികളുമടക്കം 76 പേരാണ് ക്യാമ്പുകളിലുള്ളത്.

കോട്ടയം താലൂക്കിലെ പെരുമ്പായിക്കാട് വില്ലേജിൽ മൂന്നിടത്തും വേളൂർ , അയർക്കുന്നം, തിരുവാർപ്പ് വില്ലേജുകളിൽ ഓരോ സ്ഥലത്തും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മീനച്ചിൽ താലൂക്കിലെ കൊണ്ടൂർ, പുലിയന്നൂർ വില്ലേജുകളിലും ഓരോ ക്യാമ്പുകൾ തുറന്നു.

 

Leave a Reply

Your email address will not be published. Required fields are marked *