Your Image Description Your Image Description

അബുദാബി: മലയാളികളെ വിടാതെ പിന്തുടർന്ന് അറേബ്യൻ ഭാ​ഗ്യദേവത. ദുബായിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുന്ന നൗഷാദ് ചാത്തേരി(37)യെയാണ് ഇക്കുറി ഭാ​ഗ്യദേവത കടാക്ഷിച്ചത്. ബിഗ് ടിക്കറ്റ് അബുദാബി പ്രതിവാര ഇ-ഡ്രോ സീരീസ് 276-ൽ ഏകദേശം 33.9 ലക്ഷം രൂപ(150,000 ദിർഹം) ആണ് ഇദ്ദേഹത്തിന് സമ്മാനമായി ലഭിച്ചത്.

വിജയം അറിയിക്കാൻ ഷോ ഹോസ്റ്റ് റിച്ചാർഡ് വിളിച്ചെങ്കിലും പലതവണ ശ്രമിച്ചിട്ടും നൗഷാദ് ഫോൺ എടുത്തില്ല. പിന്നീട്, ബിഗ് ടിക്കറ്റ് ടീം ഇദ്ദേഹവുമായി ബന്ധപ്പെടുകയായിരുന്നു. താൻ ശരിക്കും സന്തോഷവാനാണെന്നും ഇതൊരു ചെറിയ തുകയാണെങ്കിൽ പോലും വലിയ പ്രതീക്ഷ നൽകുന്നുവെന്നും നൗഷാദ് പറഞ്ഞു.

കഴിഞ്ഞ 15 വർഷമായി ദുബായിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്യുകയാണ് നൗഷാദ്. 20 വർഷമായി കൂട്ടുകാരുമായി ചേർന്ന് ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനാണ് നൗഷാദിന്റെ തീരുമാനം. തന്റെ വിഹിതം ആലോചിച്ച് ചെലവഴിക്കുമെന്നാണ് ഇദ്ദേഹം വെളിപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *