Your Image Description Your Image Description

മണിമല ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മേലേക്കുളം നാടിന് സമര്‍പ്പിച്ചു. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെയും മണിമല ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ അമൃത് സരോവര്‍ പദ്ധതിയില്‍ ഏഴുലക്ഷം രൂപ ചെലവഴിച്ച് പുനഃരുദ്ധാരണം നടത്തി ഉപയോഗ്യമാക്കിയ പൊതുകുളത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് നിര്‍വ്വഹിച്ചു. കഴിഞ്ഞ പ്രളയത്തിലും പ്രകൃതിക്ഷോഭത്തിലുംപെട്ട് മൂടിപ്പോയതിനേത്തുടര്‍ന്ന് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിരുന്ന മേലേകുളം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയാണ് ഉപയോഗ്യമാക്കി പൊതുജനങ്ങള്‍ക്കായി സമര്‍പ്പിച്ചത്. മരം വീണ് തകര്‍ന്ന കുളത്തിന്റെ അരികും പടികളും കെട്ടി ജി.ഐ. പൈപ്പ് കൊണ്ടുള്ള ഫെന്‍സിങ്ങുമാണ് ചെയ്തത്. 86 അടി നീളവും 56 അടി വീതിയും 19 അടി ആഴവുമുള്ള കുളത്തില്‍ 15 ലക്ഷം ലിറ്ററോളം വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്.

പഞ്ചായത്ത് പ്രസിഡന്റ് സിറിള്‍ തോമസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കകുഴി മുഖ്യപ്രഭാഷണം നടത്തി. നീന്തല്‍ പരിശീലനത്തിനായി കുളം ഉപയോഗിക്കുവാനും കുളത്തിന് സമീപമായി പാര്‍ക്ക് നിര്‍മിക്കാനുമുള്ള പദ്ധതിയുടെ ആലോചനയിലാണെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ ഗോപിദാസ്, ഷക്കീല നസീര്‍, ടി.ജെ. മോഹനന്‍, കെ.എസ്. എമേഴ്‌സണ്‍, സാജന്‍ കുന്നത്ത്, രത്‌നമ്മ രവീന്ദ്രന്‍, ബി.ഡി.ഒ. എസ്.ഫൈസല്‍, ജോയിന്റ്.ബി.ഡി.ഒ. ടി.ഇ.സിയാദ്., പഞ്ചായത്ത് അംഗങ്ങളായ റോസമ്മ ജോണ്‍, ഷാഹുല്‍ ഹമീദ്, മോളി മൈക്കിള്‍, പി.സി. ജമീമ ,വ്യവസായ വകുപ്പ് ഓഫീസര്‍ കെ.കെ. ഫൈസല്‍,എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. ജീവനക്കാരായ രഹ്ന രമേശ്, ടോമി, സതീശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts