Your Image Description Your Image Description

തീവ്രവാദ സംഘടനയായ ജെയ്ഷ മുഹമ്മദിന്റെ തലവൻ മസൂദ് അസർ എവിടെയെന്ന് പാകിസ്താന് അറിയില്ലെന്നും മറ്റ് ഭീകരരെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ എതിർപ്പില്ലെന്നും മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ. ലക്ഷകർ ഇ തൊയ്ബ തലവൻ ഹാഫിസ് സൈദിനെയും ജെയ്ഷ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെയും ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ആയിരുന്നു ബൂട്ടോയുടെ പ്രതികരണം. ജെയ്ഷ മുഹമ്മദ് തലവൻ മസൂദസർ എവിടെയെന്ന് പാകിസ്താന് അറിയില്ല. തെളിവുകൾ നൽകാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്നും ആരോപണം.

ഇന്ത്യ സംശയമുന്നയിക്കുന്ന ഭീകരരെ കൈമാറാൻ പാകിസ്ഥാൻ തയാറാണ്. തെളിവുകൾ നല്കാൻ ഇന്ത്യ തയാറാകണം. മസൂദസർ അഫ്ഗാനിസ്ഥാനിൽ ആണെങ്കിൽ തങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും മുൻ പാക് വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ലക്ഷകർ ഇ തൊയ്ബ തലവൻ ഹാഫിസ് സൈദ് സ്വതന്ത്രനല്ലെന്നും പാകിസ്താൻ കസ്റ്റഡിയിൽ ആണെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts