Your Image Description Your Image Description

കൊച്ചി: സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിക്കാൻ കേരള സർവകലാശാല രജിസ്ട്രാർ. ഭാരതാംബ ചിത്രവിവാദത്തിലെ സസ്പെൻഷനെതിരായ ഹർജിയാണ് പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സസ്പെൻഷൻ റദ്ദാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ച സാഹചര്യത്തിലാണ് ഹർജി പിൻവലിക്കുന്നത്. സസ്പെൻഷൻ ഉത്തരവിന് ഹൈക്കോടതി സ്റ്റേ അനുവദിച്ചിരുന്നില്ല.

അതെസമയം, കേരള സർവകലാശാലാ രജിസ്ട്രാറായി തിരികെ ചുമതല ഏറ്റെടുത്ത് പ്രൊഫ. കെ.എസ്. അനിൽ കുമാർ. വൈകുന്നേരം 4: 30നാണ് സര്‍വകലാശാലയിലെത്തി ചുമതല ഏറ്റെടുത്തത്. സിന്‍ഡിക്കേറ്റിന്റെ നിര്‍ദേശപ്രകാരമാണ് രജിസ്ട്രാര്‍ ചുമതല ഏറ്റെടുത്തത്. സംഭവത്തില്‍ രാഷ്ട്രീയമായും നിയമപരമായും പോരാടാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts