Your Image Description Your Image Description

ഡിയോറിയ: ഉത്തര്‍പ്രദേശിലെ ഡിയോറിയയില്‍ ദുബായില്‍നിന്നു തിരിച്ചെത്തിയ ഭര്‍ത്താവിനെ കൊലപ്പെടുത്തി രണ്ടു കഷണങ്ങളാക്കി ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച് ഭാര്യ. കഴിഞ്ഞ ദിവസമാണ് ഡിയോറിയയില്‍ പക്കാരി ചാപ്പര്‍ പട്ഖൗളി ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ നിന്നും യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. നൗഷാദ് (30) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നൗഷാദിനെ ഭാര്യ റസിയ സുല്‍ത്താന (30)യും കാമുകനും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി വയലില്‍ ഉപക്ഷേക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ട്രോളിയുടെ മോഡലാണ് കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചത്.

നൗഷാദിന്റെ അന്തരവനായ 27 കാരന്‍ റോമനും സുല്‍ത്താനയും പ്രണയത്തിലായിരുന്നു. ഇവര്‍ പ്ലാന്‍ ചെയ്ത് നൗഷാദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് വിദേശത്തായിരുന്ന നൗഷാദ് നാട്ടിലെത്തിയത്. സുല്‍ത്താനയും റോമനും നൗഷാദിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട് കാത്തിരിക്കുകയായിരുന്നു. ഭര്‍ത്താവ് റോമനുമായുള്ള ബന്ധത്തിന് തടസ്സമായതിനാല്‍ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സുല്‍ത്താന പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. റോമനുമായുള്ള അടുപ്പത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായി ബന്ധുക്കളും മൊഴി നല്‍കിയിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് നൗഷാദ് നാട്ടിലെത്തിയത്. രണ്ട് സ്യൂട്ട്‌കേസുകളുമായി ഭാര്യക്കും കുടുംബത്തിനുമുള്ള സാധന സാമഗ്രികളുമായാണ് യുവാവ് നാട്ടിലെത്തിയത്. സ്‌നേഹം ഭാവിച്ച് നിന്ന സുല്‍ത്താന നൗഷാദിന് സംശയത്തിന് ഇട കൊടുത്തില്ല. സംഭവ ദിവസം രാത്രി റോമന്‍ തന്റെ സുഹൃത്തായ ഹിമാന്‍ഷുവുമായി ഇവരുടെ വീട്ടിലെത്തി. പിന്നീട് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് നൗഷാദിനെ കൊലപ്പെടുത്തി. പിന്നീട് നൗഷാദ് വീദേശത്ത് നിന്നും കൊണ്ടുവന്ന സ്യൂട്ട്‌കേസുകളിലൊന്നില്‍ മൃതദേഹം കയറ്റി വീട്ടില്‍ നിന്നും 60 കി.മി അകലെയുള്ള വയലില്‍ കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു.

ഇന്നലെ വയലില്‍ ജോലിക്കെത്തിയവരാണ് ദുരൂഹ സാഹചര്യത്തില്‍ സ്യൂട്ട് കേസ് കണ്ടത്. തുറന്ന് നോക്കിയപ്പോള്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആദ്യം ആളെ തിരിച്ചറിയാനായില്ല. സ്യൂട്ട് കേസിലെ മോഡല്‍ വെച്ചുള്ള അന്വേഷണത്തിനൊടുവിലാണ് കൊല്ലപ്പെട്ടത് നൗഷാദ് ആണെന്ന് തിരിച്ചറിയുന്നത്. ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ സംശയം തോന്നിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. ഇതോടെ യുവതി താനും കാമുകനും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു. പ്രതികളായ. റോമനും ഹിമാന്‍ഷുവും ഡ്രൈവര്‍മാരാണ്. രാത്രി ഒരു എസ്യുവി വാഹനത്തിലെത്തിയ ഇരുവരും നൗഷാദിന്റെ മൃതദേഹം വയലില്‍ കൊണ്ടിട്ട ശേഷം ഒളിവില്‍ പോയി. പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts