Your Image Description Your Image Description

ഡ​ൽ​ഹി: ഈ ​മാ​സം ആ​റി​ന് ആ​രം​ഭി​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള വി​ദേ​ശ പ​ര്യ​ട​ന​ത്തി​ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് പു​റ​പ്പെ​ടും. പ​ത്ത് വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ ന​യ​ത​ന്ത്ര പ​ര്യ​ട​ന​മാ​ണ് മോ​ദി ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​ത്. യാ​ത്ര​യി​ൽ അ​ഞ്ച് രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും.

ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ഘാ​ന​യി​ലേ​ക്കാ​ണ് ഇ​ന്ന് യാ​ത്ര​തി​രി​ക്കു​ക​യെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​വി​ടെ നി​ന്നും ക​രീ​ബി​യ​ൻ രാ​ജ്യ​മാ​യ ട്രി​നി​ഡാ​ഡ് ആ​ൻ​ഡ് ടൊ​ബാ​ഗോ​യി​ൽ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി അ​ർ​ജ​ന്‍റീ​ന​യി​ലേ​യ്ക്ക് തി​രി​ക്കും. തു​ട​ർ​ന്ന് 17ാമ​ത് ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ബ്ര​സീ​ലി​ലേ​ക്ക് പോ​കും.ബ്രി​ക്സ് ഉ​ച്ച​കോ​ടി അ​വ​സാ​നി​ച്ച​ശേ​ഷം ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ന​ബീ​ബി​യ സ​ന്ദ​ർ​ശി​ച്ച് പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി ഒ​ൻ​പ​തി​ന് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts