
ബോൾട്ടൻ: ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) – യുടെ ഈ വർഷത്തെ ഓണഘോഷ പരിപാടി സെപ്റ്റംബർ 26, ശനിയാഴ്ച അതിവിപുലമായി സംഘടിപ്പിക്കും.
ബോൾട്ടനിലെ ഇന്ത്യൻ സ്പോർട്സ് ക്ലബ് ഹാളിൽ വച്ച് രാവിലെ 10.30 മുതൽ വൈകുന്നേരം 6മണി വരെയാണ് പരിപാടിയുടെ സമയക്രമം. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഒരാൾക്ക് £15 പൗണ്ട് ആണ് പ്രവേശന ഫീസായി നിശ്ചയിച്ചിരിക്കുന്നത്. 5 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
കൂട്ടായ്മയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകൾ, തിരുവാതിര, ബി എം എ കൂട്ടായ്മയിലെ കൊച്ചുകുട്ടികളുടെ ഡാൻസ് ഷോ, ഗാന – നൃത്ത – നൃത്യങ്ങൾ, വടംവലി മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള വിനോദ മത്സരങ്ങൾ, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവയാണ് മറ്റ് നിറക്കാഴ്ചകൾ.
പരിപാടിയുടെ ഭാഗമായി ഈ കഴിഞ്ഞ യുകമാ റീജിയണൽ / നാഷണൽ കായികമേളയിൽ ബി എം എയെ പ്രതിനിധീകരിച്ച് സമ്മാനം കരസ്തമാക്കിയ അംഗങ്ങൾ, ബി എം എ കുടുംബങ്ങളിൽ നിന്നുമുള്ള എ ലെവൽ / ജി സി എസ് ഇ പരീക്ഷ വിജയികൾ എന്നിവരെ വേദിയിൽ ആദരിക്കും.
ബി എം എയിലെ കൊച്ചുകുട്ടികളുടെ വിനോദ പരിപാടികളോടെ രാവിലെ 10.30ന് ആരംഭിക്കുന്ന ഓണാഘോഷങ്ങളിൽ താലപ്പൊലിയുടേയും ആർപ്പുവിളികളുടേയും ആരവത്തോടെ ‘മാവേലി മന്നന്റെ എഴുന്നുള്ളത്തും വിഭവ സമൃദ്ധമായ പൊന്നോണസദ്യയും ഗൃഹാതുരത്വം പകരുന്ന ഓർമ്മക്കൂട്ടുകളാകും.
Venue: Bolton Indian Sports Club, Hacken Ln Darcy Lever Bolton BL3 1SD
കൂടുതൽ വിവരങ്ങൾക്ക്:
അനിയൻകുഞ് സഖറിയ (പ്രസിഡന്റ്): +44 7877 981155
റോമി കുര്യാക്കോസ് (ജനറൽ സെക്രട്ടറി): +44 7776646163
അഭിലാഷ് പിള്ള (ട്രഷറർ): +44 7826 544711
ജിസി സോണി (കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റർ): +44 7789680443
