Your Image Description Your Image Description

ബേപ്പൂര്‍ ഗവ. ഹയസെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടവും ‘ഇടം’ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രവും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് അനുവദിച്ച മൂന്ന് കോടി രൂപ ചെലവിട്ടാണ് മൂന്ന് ഘട്ടങ്ങളിലായി അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം ഒരുക്കിയത്. ക്ലാസ് റൂമുകള്‍, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് ബ്ലോക്ക്, സെമിനാര്‍ ഹാള്‍ തുടങ്ങിയവയാണ് പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിനൊപ്പം നിലവിലെ ഇരുനില കെട്ടിടത്തില്‍ നവീകരണ പ്രവൃത്തികളും നടത്തി. 

ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സി രേഖ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി പി ബാബു, പൊതുമരാമത്ത് എഞ്ചിനീയര്‍ എന്‍ ശ്രീജയന്‍, കോര്‍പറേഷന്‍ നഗരാസൂത്രണ ചെയര്‍പേഴ്‌സണ്‍ കെ കൃഷ്ണകുമാരി, ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ ശിവദാസന്‍, പിടിഎ പ്രസിഡന്റ് ടി പി മനോജ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ എം ഗിരിജ, കെ രാജീവ്, ടി രജനി, കൊല്ലരത്ത് സുരേശന്‍, ടി കെ ഷമീന, വാടിയില്‍ നവാസ്, രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts