Your Image Description Your Image Description

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായ തൃപ്തികരമല്ലെന്ന് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ്. ബിന്ദുവിന്‍റെ കുടുംബത്തിന് 25 ലക്ഷം രൂപ നൽകണമെന്നാണ് അടൂർ പ്രകാശ് പറയുന്നത്. സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ പോരെന്നും മകള്‍ക്കും ജോലി നല്‍കണം എന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ബിന്ദുവിന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

മകൻ നവനീതിന് ഉചിതമായ ജോലി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ശുപാർശ ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബത്തിന്റെ വീട് നിർമാണം ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുള്ള എൻ.എസ്.എസ് യൂണിറ്റുകൾ ചേർന്ന് പൂർത്തീകരിച്ചു നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ച കരാർ കരാറുകാരൻ അജിക്ക് മന്ത്രി കൈമാറുകയും ചെയ്തിരുന്നു.

Related Posts