Your Image Description Your Image Description

കൽപ്പറ്റ: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വയനാട് ബാണാസുര സാ​ഗർ, പാലക്കാട് മലമ്പുഴ അണക്കെട്ടുകളുടെ ഷട്ടർ ഉയർത്തി. ബാണാസുര സാ​ഗർ ഡാമിന്റെ നാല് സ്‌പിൽവെ ഷട്ടറുകളിൽ മൂന്നാമത്തെ ഷട്ടറാണ് 10 സെൻ്റീ മീറ്റർ ഉയർത്തിയത്. സെക്കൻ്റിൽ 50 ക്യുബിക് മീറ്റർ വെള്ളം ഘട്ടം ഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടും. രാവിലെ 10 മണിയോടെയാണ് ഷട്ടറുകൾ ഉയർത്തിയത്.

ഡാമിൽ നിലവിലെ റൂൾ കർവ് 768 ആണ്. അത് ക്രമീകരിക്കാനായാണ് അധിക ജലം ഒഴുക്കിവിടുന്നത്. കരമാൻ തോട്, പനമരം പുഴ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

ഏതൊരു അടിയന്തിര സാഹചര്യത്തിലും 1077ൽ ജില്ലാ എമർജൻസി ഓപ്പറേറ്റിംഗ്‌ സെന്ററുമായി ബന്ധപ്പെടാം. ജനങ്ങൾ പരിഭ്രാന്തരാവേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും എല്ലാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും വയനാട് ജില്ലാ കലക്ടർ അറിയിച്ചു.

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും 5 സെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. 111.19 മീറ്ററാണ് നിലവിൽ ഡാമിലെ ജലനിരപ്പ്.കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കമമെന്ന് നിർദേശമുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *